Thursday, January 23, 2025
Kerala

സഞ്ജുവിനെ എന്തിന് ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം; ചോദ്യവുമായി മന്ത്രി വി ശിവൻകുട്ടി

സഞ്ജു സാംസണെ എന്തിനാണ് ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തുന്നതെന്ന ചോദ്യവുമായി മന്ത്രി വി ശിവൻകുട്ടി. സയ്യിത് മുഷ്താഖ് അലി ടൂർണമെന്റിലെ പ്രകടനം സഞ്ജുവിന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന നൽകണമെന്ന സൂചനയാണ് സെലക്ടർമാർക്ക് നൽകുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂർണരൂപം

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്.
ഐപിഎൽ – 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ – ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?

Leave a Reply

Your email address will not be published. Required fields are marked *