ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡിപ്പിച്ച പ്രതി പിടിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴ് വയസ്സുകാരിയെയും പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ബാലുശ്ശേരി സ്വദേശി എളാങ്ങൾ മുഹമ്മദാണ് അറസ്റ്റിലയാത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു
സംഭവത്തിന് ശേഷം ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പീഡനത്തിനിരയായ ഭിന്നശേഷിക്കാരിയും ഏഴ് വയസ്സുകാരിയും കഴിഞ്ഞ ദിവസം താമരശ്ശേരി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകി