Thursday, January 9, 2025
World

കൊവാക്‌സിൻ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനം

ഇന്ത്യൻ നിർമിത വാക്‌സിനായ കൊവാക്‌സിൻ ലക്ഷണങ്ങളോടെയുള്ള കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തൽ. നിർജീവമാക്കിയ വൈറസ് ഉപയോഗിച്ചുള്ള സാങ്കേതികതയാണ് കൊവാക്‌സിനിൽ ഉപയോഗിച്ചിരിക്കുന്നത്.

വാക്‌സിൻ കുത്തിവെച്ച് രണ്ടാഴ്ചക്കുള്ളിൽ ഇത് ശരീരത്തിൽ ശക്തമായ ആന്റി ബോഡി പ്രതികരണമുണ്ടാക്കുന്നതായി ലാൻസെറ്റ് ജേർണൽ നടത്തിയ പഠനത്തിൽ പറയുന്നു. 18-97 വയസ്സ് പ്രായമുള്ള 25,000 പേരിൽ നടത്തിയ വാക്‌സിൻ പരീക്ഷണത്തിൽ വാക്‌സിൻ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തിൽ പറയുന്നു

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഐസിഎംആറും ചേർന്നാണ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്. ഇന്ത്യയിൽ ഇതുവരെ പത്ത് കോടി കൊവാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ
 

Leave a Reply

Your email address will not be published. Required fields are marked *