Thursday, January 9, 2025
Kerala

175 മദ്യ വിൽപ്പനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ

 

സംസ്ഥാനത്ത് പുതിയ 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വാക്ക് ഇൻ മദ്യവിൽപ്പന ശാലകൾ തുടങ്ങണമെന്ന കോടതി നിർദേശവും സജീവ പരിഗണനയിലാണെന്ന് സർക്കാർ വ്യക്തമാക്കി

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിൽ സംസ്ഥാനത്തെ നിരവധി മദ്യവിൽപ്പനശാലകളിൽ വാക്ക് ഇൻ സൗകര്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സമീപവാസികൾക്ക് ശല്യമാകാത്ത രീതിയിൽ വേണം മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *