മുൻകൂട്ടി പണമടച്ചാൽ കൗണ്ടറിലെത്തി മദ്യം വാങ്ങാം: തിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുമായി സർക്കാർ
മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പദ്ധതിയുമായി സർക്കാർ. മുൻകൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മദ്യവിൽപ്പനശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇതൊഴിവാക്കുന്നതിനാണ് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നത്
തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലെ തിരക്ക് ഒഴിവാക്കുന്നതിന് ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.