Monday, March 10, 2025
Sports

ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് അവസാന മത്സരം; നായക സ്ഥാനത്ത് നിന്ന് കോഹ്ലിയുടെ പടിയിറക്കവും

ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് അവസാന മത്സരം. ദുബൈയിൽ ഇന്ത്യൻ സമയം ഏഴരക്ക് നമീബിയയാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരഫലം ഇന്ന് അപ്രസക്തമാണ്. അതേസമയം വിജയത്തോടെ നാട്ടിലേക്ക് വണ്ടി കയറാനാകും ഇന്ത്യൻ ടീമിന്റെ ശ്രമം.

സെമിയിൽ പ്രവേശിക്കാനാകാതെ വന്നതോടെ ഇന്നലത്തെ പരിശീലന സെഷൻ ഇന്ത്യ റദ്ദാക്കിയിരുന്നു. ബുമ്ര അടക്കം ചില മുതിർന്ന താരങ്ങൾക്ക് ഇന്ന് വിശ്രമം നൽകിയേക്കും. ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലിയുടെ അവസാന മത്സരം കൂടിയാണിന്ന്. പരിശീലക സ്ഥാനത്ത് രവിശാസ്ത്രിയുടെയും അവസാന മത്സരമാണ്

ഇന്ത്യയെ 49 മത്സരങ്ങളിലാണ് കോഹ്ലി നയിച്ചിട്ടുള്ളത്. ഇതിൽ 29 വിജയവും 16 തോൽവിയുമുണ്ട്. 63.82 ആണ് വിജയശതമാനം.
 

Leave a Reply

Your email address will not be published. Required fields are marked *