Thursday, January 9, 2025
Movies

മരക്കാർ ഒടിടി റീലീസിന്; തീയറ്റർ ഉടമകളുമായുള്ള ചർച്ച അവസാനിപ്പിച്ചെന്ന് ഫിലിം ചേംബർ

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഉറപ്പായി. തീയറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചതായി ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ പറഞ്ഞു. നഷ്ടമുണ്ടായാൽ നികത്തണമെന്ന് നിർമാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ല. സർക്കാരിനോടും ചർച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബർ ആണെന്നും സുരേഷ് കുമാർ പറഞ്ഞു

നേരത്തെ മരക്കാർ റിലീസുമായുള്ള പ്രശ്‌നങ്ങൾ ചർച് ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. ചിലരുടെ അസൗകര്യം പ്രമാണിച്ചാണ് യോഗം മാറ്റിയതെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാൽ ചർച്ചകൾ അവസാനിപ്പിക്കണമെന്ന് ചേംബർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സുരേഷ്‌കുമാർ പറയുന്നത്.

അഡ്വാൻസ് തുകയായി മരക്കാറിന് തീയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫിയോക് ഇത് തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *