Tuesday, April 29, 2025
National

വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി

ബീഹാറിലെ രണ്ടിടങ്ങളിലായി സംഭവിച്ച വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഗോപാൽഗഞ്ചിൽ 11 പേരും ബെതിയായിൽ 10 പേരും മരിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 11 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്.

ഒക്ടോബർ 24ന് സിവാനിൽ എട്ട് പേരും 28ന് ബെഗുസരായിയിൽ എട്ട് പേരും മരിച്ചിരുന്നു. ഇന്നലെ വെസ്റ്റ്ചമ്പാരൻ ജില്ലയിലും വിഷമദ്യ ദുരന്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആറ് പേർ ഇവിടെ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഗോപാൽഗഞ്ച്, ബെതിയ എന്നിവിടങ്ങളിൽ കൂടുതൽ പേർ ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മേഖലയിൽ ഉന്നത പോലീസുദ്യോഗസ്ഥരടക്കം ക്യാമ്പ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *