പ്ലസ് വണ്‍ സീറ്റ് കൂട്ടാനുള്ള തീരുമാനം ഉത്തരവായി
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടിരുന്നു. മുമ്പ് 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച ഏഴ് ജില്ലകളില്‍ ആവശ്യമനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും.
ഈ ഏഴ് ജില്ലകളില്‍ സൗകര്യമുള്ള എയ്ഡഡ് സ്‌കൂളുകളിലും 10 ശതമാനം സീറ്റ് വര്‍ധനയുണ്ടാകും. ബാക്കിയുള്ള ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധനയുണ്ടാകും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളൂകളില്‍ താത്കാലിക ബാച്ച് അനുവദിക്കുമെന്നും ഉത്തരവിലുണ്ട്.