തമിഴ്‌നാട്ടില്‍ പടക്ക കടക്ക് തീപ്പിടിച്ച് അഞ്ച് മരണം
ചെന്നൈ: തമിഴ്‌നാട് ശിവകാശിക്കടുത്ത് കള്ളാക്കുറിച്ചിയില്‍ പടക്കക്കടക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.
പരുക്കറ്റവരെ ഉടന്‍ കള്ളാക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി കണക്കിലെടുത്ത് പടക്കങ്ങളുടെ വലിയ ശേഖരം നിര്‍മ്മാണ ശാലയില്‍ ഉണ്ടായിരുന്നു. കടക്ക് അടുത്തുള്ള ബേക്കറിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.