Wednesday, April 16, 2025
Kerala

ഒക്ടോബര്‍ 25 മുതല്‍ തീയേറ്ററുകള്‍ തുറക്കുന്നു; പ്രവേശനം പകുതി സീറ്റുകളില്‍ മാത്രം

 

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നു. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുള്ള മാർഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയിൽനിന്നുള്ളവരുടെ തുടർച്ചയായ ആവശ്യവും സമ്മർദ്ദവും പരിഗണിച്ചാണ് സർക്കാർ തീരുമാനം.

അൻപതു ശതമാനം സീറ്റുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദർശനത്തിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എ.സി. അടക്കം പ്രവർത്തിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *