കണ്ണൂർ ഇരിട്ടിയിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്
കണ്ണൂർ ഇരിട്ടിയിൽ കാട്ടാന ഒരാളെ കുത്തിക്കൊന്നു. ഇരിട്ടി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. ഇയാളുടെ ഭാര്യ ജിനി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ആറ് മണിയോടെ പെരിങ്കിരിയിലാണ് സംഭവം. പള്ളിയിൽ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ജസ്റ്റിസനും ജിനിയും. സമീപം നിർത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും ആന മറിച്ചിടുകയും ചെയ്തു. കാടിനോട് ചേർന്ന ജനവാസ മേഖലയാണിത്. മുമ്പും പ്രദേശത്ത് കാട്ടാനയുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ആരും മരിക്കുന്ന സ്ഥിതിയുണ്ടായിട്ടില്ല. പെരിങ്കിരി കവലയിൽ ആന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റിവിടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.