24 മണിക്കൂറിനിടെ 26,115 പേർക്ക് കൂടി കൊവിഡ്; 225 പേർ മരിച്ചു
രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. ഏറെക്കാലത്തിന് ശേഷം പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,35,04,534 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 34,469 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിനോടകം 3.27 കോടി പേർ രോഗമുക്തി നേടി. നിലവിൽ 3,09,575 പേരാണ് ചികിത്സയിൽ കഴിയുന്നത്