Thursday, January 23, 2025
Kerala

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ പാതിരപ്പള്ളിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വൈകീട്ട് 4.30 ഓടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അടുത്ത ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴിയില്‍ നിന്നാണ് പൊലീസ് സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *