മംഗലാപുരത്ത് ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പരിശോധനക്ക് അയച്ചു
മംഗലാപുരത്ത് ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗസ്ഥിരീകരണത്തിനായി സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. മംഗലാപുരത്തെ ലാബ് ടെക്നീഷ്യനാണ് നിപയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
കേരളത്തിൽ നിന്നെത്തിയ ആളുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. കർണാടകയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.