നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു
കൊച്ചി കിഴക്കമ്പലത്ത് നിയന്ത്രണം വിട്ട കാർ നാല് സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുചെന്നത്. രണ്ട് പേർ അപകടത്തിൽ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.
ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രോഗിയായ ഡോക്ടർ സ്വപ്നയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം വിട്ടത്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.