ഇടുക്കിയിൽ യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിൽ
ഇടുക്കി പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിലായി. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്
സെപ്റ്റംബർ മൂന്നാം തീയതിയാണ് സിന്ധുവെന്ന യുവതിയുടെ മൃതദേഹം ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് മൂന്നാഴ്ച മുമ്പ് തന്നെ സിന്ധുവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെയായി സിന്ധു ബിനോയിക്കൊപ്പമാണ് താമസിച്ചിരുന്നത്. സിന്ധുവിനെ കാണാനില്ലെന്ന് പരാതി നൽകിയതറിഞ്ഞ ബിനോയ് ഒളിവിൽ പോകുകയായിരുന്നു
സിന്ധുവിന്റെ മകന് തോന്നിയ സംശയത്തെ തുടർന്നാണ് ബന്ധുക്കൾ ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ പരിശോധന നടത്തിയത്. നഗ്നമായ നിലയിലായിരുന്നു മൃതദേഹം.