കോഴിക്കോട് മരിച്ച കുട്ടിയുടെ മാതാവിനും നിപ ലക്ഷണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിനും രോഗലക്ഷണങ്ങള്‍. ചെറിയ രീതിയിലുള്ള പനി ലക്ഷണങ്ങളാണ് ഇവര്‍ക്ക് കണ്ടതെന്ന് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി വരികയാണ്. മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഇതോടെ കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ട് പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും നാളത്തെ അവലോകനത്തിന് ശേഷം ഇക്കാര്യം പറയാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പേ വാര്‍ഡിലെ ഒന്നാം നിലയിലെ ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡ് നിപ വാര്‍ഡായി മാറ്റിയിട്ടുണ്ട്.