Thursday, January 9, 2025
Kerala

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. മയ്യത്ത് നമസ്‌കാരം ഇതിന് മുമ്പായി നടന്നു

ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. കടുത്ത ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം

ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രണവും മൂന്ന് വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *