24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ്; 509 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 32,803 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസത്തിനിടെ 509 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇതിനോടകം 3,28,57,937 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,20,28,825 പേർ രോഗമുക്തി നേടി. നിലവിൽ 3,89,583 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 4,39,529 പേരാണ്
അതേസമയം രാജ്യത്തെ വാക്സിനേഷൻ നിരക്കും ഉയരുന്നുണ്ട്. ഇതുവരെ 66.30 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.