Tuesday, January 7, 2025
Kerala

കുഞ്ഞാലിക്കുട്ടിക്കെതിരായ സാമ്പത്തിക ആരോപണങ്ങളിൽ തെളിവുമായി കെ ടി ജലീൽ ഇ ഡി ഓഫീസിൽ

 

മുസ്ലീം ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ തെളിവ് നൽകാനായി മുൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ചന്ദ്രികയിലെ പത്ത് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിയും ആദായനികുതി വകുപ്പും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ ആർ നഗർ ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. എ ആർ നഗർ സഹകരണ ബാങ്കിനെ മറയാക്കിയാണ് കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നതെന്ന് ജലീൽ നേരത്തെ ആരോപിച്ചിരുന്നതാണ്.

ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീൽ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവ് നൽകാനാണ് ജലീൽ എത്തിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *