മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു
മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 2007ൽ ബാഹ്യ കേരള മിഷൻ ബിഷപ്പായി അദ്ദേഹം ചുമതലയേറ്റിയിരുന്നു. 2015ലാണ് ഗുരുഗ്രാം ഭദ്രസനാധിപനായി ചുമതലയേറ്റത്.