ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവിലയിൽ കഷ്ടപ്പെട്ട് 15 പൈസ കുറച്ച് കമ്പനികൾ
ക്രൂഡ് ഓയിൽവില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് ഇന്ധനവിലയിൽ വെറും 15 പൈസയുടെ മാത്രം കുറവ് വരുത്തി പെട്രോൾ കമ്പനികൾ. പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 103.75 രൂപയും കൊച്ചിയിൽ 101.71 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയിൽ 93.82 രൂപയുമാണ്
അന്താരാഷ്ട്ര വിപണിയിൽ ഈ മാസം ക്രൂഡ് ഓയിൽ ബാരലിന് 9 ഡോളറിന്റെ കുറവാണുണ്ടായത്. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്