ക്രൂഡ് ഓയിൽ വില കുറഞ്ഞു; രാജ്യത്ത് പക്ഷേ ഇന്ധനവില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 102.89 രൂപയായി. ഡീസലിന് 96.47 രൂപയായി
കൊച്ചിയിൽ പെട്രോൾ വില 101.01 രൂപയായി. ഡീസലിന് 94.71 രൂപയായി. കോഴിക്കോട് പെട്രോളിന് 101.46 രൂപയും ഡീസലിന് 95.16 രൂപയുമായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില വർധിക്കുന്നത്.