Monday, March 10, 2025
Kerala

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.

ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം ശമനമില്ലാതെ തുടരുന്നപശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നു സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *