ഡോക്ടർമാർക്കെതിരായ അതിക്രമം: വാക്‌സിനേഷൻ നിർത്തിവെക്കേണ്ടി വരുമെന്ന് ഐഎംഎ
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഐഎംഎ കേരളാ ഘടം. ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു.
വാക്‌സിനേഷൻ നിർത്തിവെക്കേമ്ട സാഹചര്യത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടരുത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് പലയിടത്തും സംഘർഷമുണ്ടാകുന്നത്. രാഷ്ട്രീയ പ്രവർത്തകർ പറയുന്ന ആളുകൾക്ക് വാക്‌സിൻ നൽകാൻ പറ്റാത്തതിന്റെ പേരിൽ ആരോഗ്യപ്രവർത്തകർ മർദനമേൽക്കുന്നു.
മുഖ്യമന്ത്രി പോലും ഇത്തരം സംഭവങ്ങളെ അപലപിക്കാൻ തയ്യാറാകുന്നില്ല. എംഎൽഎമാർ സഭയിലും വിഷയം ഉന്നയിക്കുന്നില്ല. ഇത്തരത്തിൽ കയ്യേറ്റവും അവഗണനയും തുടർന്നാൽ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ച് മുന്നോട്ടു പോകേണ്ടി വരുമെന്ന് ഐഎംഎ അറിയിച്ചു.