രാജസ്ഥാനിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
രാജസ്ഥാനിലെ ജയ്പൂരിൽ ബ്ലൂ ടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഉദയപുര ഗ്രാമത്തിലെ രാകേഷ് കുമാർ എന്ന 28കാരനാണ് മരിച്ചത്. ഒരു മത്സര പരീക്ഷക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ഹെഡ് ഫോൺ പൊട്ടിത്തെറിച്ചത്
ഹെഡ്ഫോൺ ചാർജ് ചെയ്തു കൊണ്ട് തന്നെ ഉപയോഗിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറി നടന്നതിന് പിന്നാലെ യുവാവ് ബോധരഹിതനായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.