ഏകോപിത നവകേരളം: കര്‍മ്മപദ്ധതി 2 നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധി 2 രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യും.
നവകേരളം കര്‍മ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായും നവകേരളം കര്‍മ്മപദ്ധതി സെല്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കര്‍മ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും. 88 തസ്തികകള്‍ മൂന്നു വര്‍ഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോര്‍ഡിനേറ്ററെ നിയമിക്കും.