Tuesday, April 15, 2025
Kerala

കുണ്ടറ പീഡന ആരോപണം: മന്ത്രി ശശീന്ദ്രന് എൻ സി പിയുടെ താക്കീത്; ആറ് പേരെ സസ്‌പെൻഡ് ചെയ്തു

കുണ്ടറ പീഡന പരാതി വിവാദത്തിൽ എൻ സി പിയിൽ നടപടി. മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അറിയിച്ചു. പാർട്ടിയുടെ സത്‌പേര് കളങ്കപ്പെടുത്തിയതിന് ആറ് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത പുലർത്താൻ മന്ത്രിക്ക് നിർദേശം നൽകി. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുത്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ.

കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ് എന്നിവരെയും എൻ വൈ സി കൊല്ലം പ്രസിഡന്റ് ബിജുവിനെയുമാണ് സസ്‌പെൻഡ് ചെയ്തത്

മന്ത്രിയുമായുള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ നടപടി. പല ക്രിമിനൽ കേസുകളിലും ബെനഡിക്ട് പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും പി സി ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *