Friday, January 3, 2025
National

കാശ്മീരിൽ ഭീകര ബന്ധമുള്ള ആറ് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു

ജമ്മു കാശ്മീരിൽ ഭീകര ബന്ധമുള്ള ആറ് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത. കാശ്മീർ അവന്തിപോറയിലാണ് അറസ്റ്റ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ശൃംഖലയിൽപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കാശ്മീർ പോലീസ് അറിയിച്ചു.

ത്രാൽ, സംഗം മേഖലകളിൽ ഗ്രനേഡ് ആക്രമണങ്ങൾ നടത്താൻ ഭീകരരെ സഹായിച്ചവരാണ് ഇവർ. സ്‌ഫോടക വസ്തുക്കൾ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരർക്ക് സഹായം ചെയ്തുകൊടുക്കുന്നതിന് പുറമെ പാക്കിസ്ഥാനുമായി ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു.

കഴിഞ്ഞ മാസവും അവന്തിപോരയിൽ നിന്ന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിലാൽ അഹമ്മദ്, മുർസലീൻ ബഷീർ എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ റെയ്ഡുകൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *