Thursday, April 24, 2025
Kerala

3500 കോടിയുടെ നിക്ഷേപ പദ്ധതി: കിറ്റെക്‌സ് ഗ്രൂപ്പ് ചർച്ചകൾക്കായി തെലങ്കാനയിലേക്ക്

കേരളത്തിൽ ഉപേക്ഷിച്ചെന്ന് പറയുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകും

തന്റെ വ്യവസായത്തെ പറ്റി തെലങ്കാന വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അവർ താത്പര്യമറിയിച്ചു. മന്ത്രിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. തെലങ്കാന സർക്കാർ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് പോകുന്നത്

 

സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *