സൂപ്പർമാൻ ഇനിയില്ല: വിഖ്യാത സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു
ന്യൂയോർക്ക്: സൂപ്പർമാൻ എന്ന സിനിമയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ ഹോളിവുഡ് സംവിധായകന്‍ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാന്‍ എന്ന സിനിമയിലൂടെ ലോകം മുഴുവൻ വലിയതോതിൽ ആരാധകരെ സൃഷ്‌ടിച്ച സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.
എക്സ്- 15 എന്ന സിനിമയിലൂടെയാണ് റിച്ചാര്‍ഡ് ഡോണര്‍ സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. എന്നാൽ 1978ല്‍ സൂപ്പര്‍മാന്‍ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി മാറി. സൂപ്പർമാൻ വലിയ ഹിറ്റായി മാറിയിരുന്നു.
കേരളത്തിലടക്കം വലിയ തോതിൽ സ്വാധീനം ചെലുത്തിയ സിനിമയായിരുന്നു സൂപ്പർമാൻ. കുട്ടികൾക്കും മറ്റും എന്നും പ്രിയപ്പെട്ട സിനിമയുടെ സംവിധായകനാണ് ഓർമ്മയാകുന്നത്.