കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ
കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ജോലിയിലുണ്ടായിരുന്ന യുപി സ്വദേശി തുഷാർ അത്രി(19)യാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയെന്നാണ് നിഗമനം
ഇന്ന് പുലർച്ചെയാണ് തുഷാർ അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 മണി മുതൽ 2 മണി വരെയുള്ള ഡ്യൂട്ടിയായിരുന്നു അത്രിക്ക്. ഇതിനിടയിൽ ഓരോ മണിക്കൂർ ഇടവേളയിൽ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികൾ മാറ്റി നൽകുമായിരുന്നു. ഇങ്ങനെ ബാറ്ററി മാറ്റി നൽകാനെത്തിയ ഉദ്യോഗസ്ഥനാണ് അത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുപി അലിഗഢ് സ്വദേശിയാണ്. ഒന്നര വർഷമായി നാവികസേനാ ആസ്ഥാനത്ത് ജോലി ചെയ്യുകയായിരുന്നു.