Thursday, January 9, 2025
Kerala

മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല, കർത്തവ്യമാണ് ചെയ്തത്: ഡിജിപി ബെഹ്‌റ

 

മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ആക്രമണത്തിൽ ഖേദമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. താൻ നിയമം അനുസരിച്ചാണ് പ്രവർത്തിച്ചത്. സുരക്ഷിത വനത്തിൽ യൂണിഫോം ധരിച്ചുവരുന്നവർ നിരപാധികളല്ല. കീഴടങ്ങൽ പോളിസിയുടെ ഭാഗമായി ഞങ്ങൾ നിരന്തരം കാര്യങ്ങൾ ചെയ്തു. കൂടുംബത്തിന് പൈസ കൊടുക്കുന്ന ആലോചനകൾ വരെ മുന്നോട്ടുവെച്ചു

ചെറിയ അലംഭാവം ഉണ്ടെങ്കിൽ മാവോവാദികൾക്കിടയിലെ തീവ്രസ്വഭാവം കൂടുമെന്നതിൽ സംശയമില്ല. ഞാനെന്റെ കർത്തവ്യമാണ് ചെയ്തത്. മാവോയിസ്റ്റ് വേട്ടയിൽ ഒരു ഖേദവുമില്ലെന്ന് ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *