മുണ്ടക്കയത്ത് 12 വയസ്സുകാരിയെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു
കോട്ടയം മുണ്ടക്കയത്ത് അമ്മ പന്ത്രണ്ട് വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്നു. കൂട്ടിക്കൽ സ്വദേശി ഷെമീറിന്റെ മകൾ ഷംനയാണ് കൊല്ലപ്പെട്ടത്. അമ്മ ലൈജീനയാണ് കഴുത്തിൽ ഷാൾ മുറുക്കി ഷംനയെ കൊലപ്പെടുത്തിയത്.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ലൈജീനക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.