Friday, January 10, 2025
Wayanad

സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാകണം: വിസ്ഡം യൂത്ത്

കല്പറ്റ : ഗാർഹിക പീഢനങ്ങളും സ്ത്രീപീഢനങ്ങളും ആത്മഹത്യയും കുടുംബക്ഷിദ്രതയുമെല്ലാം രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ 1961 ൽ പാസാക്കുകയും 1984 ൽ ഭേദഗതി ചെയ്യുകയും ചെയ്ത സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാക്കി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വിസ്ഡം യൂത്ത് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ‘ലീഡ്സ്’ ആവശ്യപ്പെട്ടു.

ഐ.പി.സി പ്രകാരം അഞ്ച് വർഷം തടവ് വരെ അനുശാസിക്കുന്ന നിയമം നിലനിൽക്കെ അതുപയോഗിച്ചുള്ള നടപടിക്രമങ്ങൾ തീരെ നടക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്.

സ്ത്രീധനം കാരണമായി അരങ്ങേറുന്ന പീഢനങ്ങൾക്കും അക്രമങ്ങൾക്കും അറുതി വരുത്താൻ എല്ലാവരും ഇടപെടണം.

അതേ സമയം ഇത്തരം അനാചാരങ്ങൾക്കും ക്രൂരതകൾക്കുമെതിരെ യുവാക്കളുടെ ശബ്ദം ഉയരണം.

സ്ത്രീധന വിവാഹത്തിൽ നിന്ന് വിട്ട് നിന്ന് സ്ത്രീധന രഹിത വിവാഹം സാർവത്രികമാക്കാൻ യുവാക്കൾ രംഗത്തിറങ്ങണം.

യുവാക്കളുടെ കർമ്മശേഷിയെ നൻമയിലധിഷ്ഠിതമാക്കാൻ പദ്ധതികൾ ആവിഷ്കരിക്കണം.

കൊലപാതകങ്ങൾക്കും കള്ളക്കടത്തിനും അക്രമങ്ങൾക്കും പിന്നിൽ മദ്യമാണെന്ന വസ്തുത കൂടി തിരിച്ചറിയുകയും സാമൂഹിക നഷ്ടം വിതയ്ക്കുന്ന മദ്യമെന്ന വിനാശകാരിയെ എടുത്തെറിയാനും ഭരണകൂടം നിയമങ്ങൾ പരിഷ്കരിക്കണം.

മദ്യത്തിൻ്റ കാര്യത്തിൽ പ്രാദേശിക വികാരം കണക്കിലെടുത്ത് മദ്യ വ്യാപാരത്തിന് തടയിടണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു. ഷഹീർ ഖാൻ സ്വലാഹി സ്വാഗതം പറഞ്ഞു. ഇക്ബാൽ കല്പറ്റ അധ്യക്ഷം വഹിച്ചു. യു. മുഹമ്മദ്‌ മദനി, സുഹൈൽ പി. യു, അബ്ദുറഹ്മാൻ ചുങ്കത്തറ, ഇബ്രാഹിം കെ. വി,നബീൽ സ്വലാഹി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *