Thursday, January 2, 2025
National

കർണാടകയിൽ ഗോവധ നിരോധന നിയമം പാസാക്കി

കർണാടകയിൽ ഗോവധന നിരോധന നിയമം പാസാക്കി  സർക്കാർ. ഇന്ന് ചേർന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകൾ പാസാക്കിയത്.

ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വർഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.

ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ, വസ്തുക്കൾ, സ്ഥലം, വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും.

 

എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *