ഡൽഹിയിൽ 62കാരിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
ഡൽഹിയിൽ 62കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വയോധികയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടാതെ ശരീരത്തിൽ 20ഓളം തവണ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇവർ മകനും കൊച്ചുമകനുമൊപ്പം ഡൽഹിയിലാണ് താമസം. വീടിന് പുറത്ത് പച്ചക്കറികൾ വിൽക്കുന്ന ജോലിയായിരുന്നു ഇവർക്ക്.