രാജസ്ഥാനിൽ പോലീസുദ്യോഗസ്ഥനെ മർദിച്ച എം എൽ എക്കെതിരെ കേസ്
രാജസ്ഥാനിലെ ബൻസ്വാരയിൽ ഹെഡ് കോൺസ്റ്റബിളിനെ മർദിച്ച എംഎൽഎക്കെതിരെ കേസ്. ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി പട്രോളിംഗിനിടെ ബൈക്കിലെത്തിയ ഒരാളെ തടഞ്ഞുനിർത്തി വിവരം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്
ബൈക്കിലെത്തിയ ആൾ കുശാൽഗഡ് എംഎൽഎ രമീല ഖാദിയയെ വിളിച്ചുവരുത്തുകയും എംഎൽഎ വന്ന് കാര്യം പോലും തിരിക്കാതെ പോലീസുദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. രമീല ഖാദിയക്ക് പുറമെ ഇവരുടെ കൂട്ടാളികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.