കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
കോഴിക്കോട്:കൂടരഞ്ഞി , പനക്കച്ചാൽ മഴുവഞ്ചേരി ജോണിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
കോഴിക്കൂട്ടിൽ കയറി കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ തിന്നുകയും. 5 കോഴികളെ കൊന്നിടുകയും ചെയ്തു.
കൂടിനു ചുറ്റും വല കെട്ടുകയും , കോഴിക്കൂടിനാണെങ്കി സുഷിരങ്ങളുമില്ല.
ഇതിന്റെ ഇടയിലൂടെ എങ്ങനെയാണ് ഇത്രയും വലിയ പെരുമ്പാമ്പ് അകത്തുകയറിയത് എന്നറിയില്ല. കോഴികളെ അകത്താക്കിയ പെരുമ്പാമ്പിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ കോഴിക്ക് ഭക്ഷണം കൊടുക്കാൻ കൂട് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അകത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീട്ടുകാർ ഉടൻ തന്നെ ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുകയും. ഫോറസ്റ്റ് ഓഫീസർ അഷ്റഫിന്റെ നേതൃത്വത്തിൽ പാമ്പ് പിടുത്ത വിദഗ്ദൻ മുഹമദ് (കൂമ്പാറ) ആണ് പെരുമ്പാമ്പിനെ പിടികൂടിയത്.