Saturday, October 19, 2024
Kerala

കോവിഡ്; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ: അറിയേണ്ടതെന്തെല്ലാം

 

തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കിൽ കുറവില്ലാത്തത് കൂടുതൽ ആശങ്ക പരത്തുന്നുണ്ടെങ്കിലും ലോക് ഡൗണിന്റെ തുടർച്ച അതിൽ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ.

അതേസമയം കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ഇന്ന് ആരംഭിക്കും. നാളുകളായി വീടുകളിലും മറ്റു ജോലി സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

● വാഹന ഷോറൂമുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് മാത്രം തുറക്കാം. വില്‍പ്പനയും മറ്റു പ്രവര്‍ത്തനങ്ങളും പാടില്ല.
● ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.
● നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/രേഖ കാട്ടി യാത്ര ചെയ്യാം.
● നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കട തുറക്കാം.
● കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുണ്ടാകും.
● ഹോട്ടലുകളില്‍ പാഴ്സലും ഓണ്‍ലൈന്‍ വിതരണവുമുണ്ടാകും.

ഇരുന്നു മാത്രം യാത്ര ചെയ്യാനുള്ള സംവിധാനമാണ് കെ എസ് ആർ ടി സി യിൽ ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ വീണ്ടും രോഗവ്യാപനം വർധിക്കാൻ ഇടയുള്ളത് കൊണ്ട് തന്നെ നിയന്ത്രണങ്ങളോട് കൂടിയ ഇളവുകളായിരിക്കും ഈ ഘട്ടത്തിൽ നടപ്പിലാക്കുക.

Leave a Reply

Your email address will not be published.