യുപിയില്‍ 16 മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; ആശങ്കയില്‍ പ്രദേശവാസികള്‍
ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ 16 മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍. ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ വന്ന് മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടെത്തിയത്.
മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ കുമാര്‍ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടത്തോടെ മലയിലുകള്‍ ചത്തൊടുങ്ങിയതോടെ ആശങ്കയിലാണ് ഗ്രാമവാസികള്‍.