Thursday, January 9, 2025
Kerala

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നു: സഹകരിച്ച് ജനങ്ങൾ, കർശന പരിശോധനയുമായി പോലീസും

കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗൺ മെയ് 16 അർധരാത്രി വരെ തുടരും. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ

വാരാന്ത്യ കർഫ്യൂവും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളമെത്തിയത്. കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തു പോകേണ്ടവർക്ക് പോലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും

ലോക്ക് ഡൗണിനോട് ജനങ്ങൾ പൊതുവെ സഹകരിക്കുന്നുണ്ട്. അനാവശ്യമായി ആളുകൾ റോഡിലിറങ്ങുന്ന പ്രവണത ആദ്യ മണിക്കൂറുകളിൽ ഉണ്ടായില്ലെന്ന് പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *