Friday, January 10, 2025
Kerala

പൊതുജനങ്ങൾക്ക് സംശയനിവാരണം നടത്താം; സ്റ്റേറ്റ് കൊവിഡ് കോൾ സെന്റർ പുനരാരംഭിച്ചു

 

കോവിഡ്-19 വ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്റർ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോൾ സെന്ററിന്റെ നമ്പരുകൾ.

രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങൾക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോൾ സെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *