പൂഞ്ഞാർ സിംഹത്തിന്റെ പല്ല് കൊഴിഞ്ഞു; പി സി ജോർജ് പരാജയപ്പെട്ടു
പൂഞ്ഞാറിൽ രണ്ട് മുന്നണികളെയും വെല്ലുവിളിച്ച് മത്സരിച്ച പി സി ജോർജ് പരാജയപ്പെട്ടു. എൽ ഡി എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ മണ്ഡലത്തിൽ വിജയിച്ചു. 11,404 വോട്ടുകൾക്കാണ് പി സി ജോർജ് പരാജയപ്പെട്ടത്.
2016ൽ എല്ലാ മുന്നണികളെയും വെല്ലുവിളിച്ച് മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറി പിസി ജോർജ് ഇത്തവണവും ഈസി വാക്കോവറാണ് മണ്ഡലത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തിനിടെ വോട്ടർമാരുമായുണ്ടായ കശപിശയടക്കം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.