താനൂരിൽ പികെ ഫിറോസ് തോറ്റു; എൽ ഡി എഫ് തരംഗം ആഞ്ഞടിക്കുന്നു
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. 96 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുകയോ വിജയിക്കുകയോ ചെയ്തിരിക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്
താനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി കെ ഫിറോസ് പരാജയപ്പെട്ടു. വി അബ്ദുറഹ്മാനോട് 700 വോട്ടിനാണ് പരാജയപ്പെട്ടത്. തൃത്താലയിൽ വി ടി ബൽറാം എംബി രാജേഷിനോട് പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയിച്ചു.
പാലക്കാട് സീറ്റിൽ മാത്രമാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. വെറും 200 വോട്ടുകളുടെ ലീഡ് മാത്രമാണ് ശ്രീധരനുള്ളത്