Wednesday, April 16, 2025
National

ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേന നടത്തിയത് നരഹത്യയെന്ന് മമതാ ബാനർജി

 

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമത ആരോപിച്ചു

കൂച്ച് ബിഹാറിലെ സിൽകൂച്ചി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിനെയും മമത രൂക്ഷമായി വിമർശിച്ചു

എന്നാൽ മരിച്ചവരുടെ ബന്ധുക്കളുമായി മമതാ ബാനർജി വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയപരിധി പൂർത്തിയായാൽ നേരത്തിട്ട് സിതൽകൂച്ചിയിൽ എത്താമെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് സ്വന്തം തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ധനസഹായം നൽകുമെന്നും മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *