പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; യുഡിഎഫിനായി പ്രിയങ്കയും ഇന്നെത്തും
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ പാലക്കാടാണ് പ്രധാനമന്ത്രി വരുന്നത്. 11 മണിക്ക് കോട്ട മൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മോദിക്കൊപ്പം വേദിയിലുണ്ടാകും
രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളുടെ പ്രചാരണത്തിന് പിന്നാലെയാണ് മോദിയും കേരളത്തിലേക്ക് എത്തുന്നത്
യുഡിഎഫിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. രണ്ട് ദിവസത്തെ പരിപാടികളാണ് പ്രിയങ്കക്ക് കേരളത്തിലുള്ളത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കും
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പരിപാടികളിലും പ്രിയങ്ക ഇന്ന് പങ്കെടുക്കും. നാളെ തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് പര്യടനം.