പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിജെപി യോഗത്തിലും പങ്കെടുത്തേക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് മോദി കൊച്ചിയിൽ എത്തുന്നത്. അതേസമയം കൊച്ചിയിൽ ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും.
ചെന്നൈയിൽ നിന്നാകും അദ്ദേഹം കൊച്ചിയിലേക്ക് എത്തുക. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. 14ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മോദി നേരിട്ട് വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോദി പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്.