പെൻഷനിലും കിറ്റിലും എൽഡിഎഫ് അവകാശവാദം ശരിയല്ല; സർവേകളെ പറ്റി ഒന്നും പറയാനില്ല: ഉമ്മൻ ചാണ്ടി
സാമൂഹ്യ പെൻഷൻ, സൗജന്യ കിറ്റ് എന്നീ വിഷയങ്ങളിൽ എൽഡിഎഫ് അവകാശവാദം ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി. കിറ്റ് നൽകി തുടങ്ങിയത് ആഘോഷ വേളകളിലാണ്. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും യുഡിഎഫ് സൗജന്യ അരി നൽകിയിരുന്നു. ഈ സൗജന്യം മാറ്റി ഇടത് സർക്കാർ രണ്ട് രൂപ ഈടാക്കിയെന്ന കുറ്റവും ഉമ്മൻ ചാണ്ടി പറഞ്ഞു
പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 34ൽ നിന്ന് 54 ലക്ഷം പേർക്ക് പെൻഷൻ നൽകിയെന്ന വാദം വിശ്വസനീയമല്ല. പെൻഷൻ വാങ്ങുന്ന ആളുകളുടെ എണ്ണമല്ല, പെൻഷനുകളുടെ എണ്ണമാണ് പ്രചരിപ്പിക്കുന്നത്. ഒരാൾ ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ട്.
സർവേകളെ പറ്റി ഒന്നും പറയാനില്ല. സർവേകൾ യുഡിഎഫ് പ്രവർത്തകരെ ഉണർത്തി. സോളാർ കേസിൽ കുറ്റവിമുക്തനായതിൽ അമിത സന്തോഷമോ ദുഃഖമോ ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.